പ്രണയം ….

പ്രണയം …. 
(നാല്‍പ്പതു കഴിഞ്ഞവര്‍ക്ക്)
അത് കാളിന്ദിക്കരയിലെ പൂത്ത നീലക്കടമ്പാണ് 
യമുനയിലെ നിലാവലിയുന്ന ഓളങ്ങളാണ്‌ 
മലമുകളില്‍ പെയ്യുന്ന മഴയാണ് 
പനിനീരിതളിലെ മഞ്ഞുതുള്ളിയാണ്‌ 
മുടിത്തുമ്പില്‍ തിരുകിയ തുളസിക്കതിരാണ്‌ 
കണ്‌കോണിലെത്തി നോക്കുന്ന കരിമഷിയാണ് 
വെള്ളിക്കൊലുസിന്റെ കിലുക്കമാണ്‌ 
കരിവളകളുടെ കിലുക്കമാണ് 
ആട്ടോഗ്രാഫിലെ മായാന്‍ തുടങ്ങിയ അക്ഷരങ്ങളാണ് 
ഒരിക്കലും തമ്മിലലിയാത്ത നിശ്വാസങ്ങളാണ് 
അണ്ഡകടാഹമാണ് 
ആകാശമിട്ടായിയാണ് 
————————————————————-
പ്രണയം 
(ഇപ്പോഴത്തെ പിള്ളാര്‍ക്ക് )
വയറ്റില്‍ വേദന വരുന്ന ഐസ്ക്രീമാണ് 
തൊട്ടാല്‍ ചൊരിയുന്ന വിലകുറഞ്ഞ പ്ലാസ്റ്റിക് റ്റെഡി ആണ് 
നിറം മങ്ങുന്ന കീ ചെയിനുകളാണ് 
ആര്ചീസിന്റെ കീശ നിറയ്ക്കുന്ന കാര്‍ഡുകളാണ് 
ബോറടിച്ചു മരിക്കുന്ന ന്യൂ ജെനെറേഷന്‍ സിനിമകളാണ് 
സാംസങ്ങ് ഗാലക്സിയിലെ എസ്സെമ്മെസ് ആണ് 
കെ എഫ് സി ചിക്കനാണ് 
പിസ്സാ ഹട്ടാണ് 
കാശ് ചിലവാണ്‌

Leave a comment